GENERATIVE A I , PROMT ENGINEERING Webinar ASAP KERALA.
ലോകത്ത് നിലവിൽ നിൽക്കുന്ന അതിനൂതന മേഖലയായ ആർട്ടിഫിഷൽ ഇൻറലിജൻസിൽ GENERTAIVE A I, PROMT ENGINEERING എന്നീ മേഖലകളിൽ ജോലി നേടുക എങ്ങനെ എന്ന് അറിയാൻ അസാപ് കേരളയുടെ വെബ്ബിനാർ.
*ജനറേറ്റീവ് എഐ (Gen AI) ആൻഡ് പ്രോംപ്റ്റ് എൻജിനീയറിംഗ്:*
സാങ്കേതികവിദ്യയുടെ പരിപോഷിതമായ തലത്തിലേക്ക് നയിക്കുന്ന ഒരു പുതിയ മേഖലയാണ് ജനറേറ്റീവ് എഐ. നിർമിത ബുദ്ധി (AI) വഴി യാന്ത്രിക രീതിയിൽ പലതും സൃഷ്ടിക്കുന്നത് വഴി ഇന്നത്തെ ലോകത്ത് ജോലി അനായാസമാകുന്നു...
ജനറേറ്റീവ് എഐ ഉപയോഗിക്കുമ്പോൾ മികച്ച ഫലങ്ങൾ ലഭിക്കുവാൻ പ്രോംപ്റ്റ് എൻജിനീയറിംഗ് നിർണായകമായ ഒരു ഭാഗമാണ്. പ്രോംപ്റ്റുകൾ, അതായത് എഐ മോഡലുകൾ ഉപയോഗിച്ച് കൃത്യമായ ഫലങ്ങൾ ലഭിക്കാൻ നൽകുന്ന നിർദേശങ്ങൾ, എങ്ങനെ രൂപപ്പെടുത്തണം, എങ്ങനെ ക്രമീകരിക്കണം എന്നീ കഴിവുകളാണ് പ്രോംപ്റ്റ് എൻജിനീയറിംഗിന്റെ വശം..
വ്യാവസായിക രംഗങ്ങളിൽ മുതൽ വിദ്യാഭ്യാസ മേഖലവരെ, ജനറേറ്റീവ് എഐയും പ്രോംപ്റ്റ് എൻജിനീയറിംഗും പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുന്നു. സാങ്കേതികവിദ്യയുമായി സഹകരിച്ച് ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ ഇനിമുതൽ ഈ മേഖലകൾ നിർണായകമാകും.
ഈ വെബിനാർ പ്രൊഗ്രാമിലൂടെ, സാങ്കേതികവിദ്യയിലെ നൂതന സാധ്യതകൾ മനസിലാക്കുകയും പുത്തൻ കരിയർ സാധ്യതകളിലേക്ക് ഈ കോഴ്സ് എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് വിശദീകരണം നൽകുകയും ചെയ്യും.
വെബിനാർ തീയതി : 30/ 01/ 2025
സമയം : 7 pm
രജിസ്റ്റർ ചെയ്യാനായി വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക
Comments
Post a Comment